അടക്കുക
മുന്നറിയിപ്പുകൾ ALERTS    * പുറപ്പെടുവിച്ച സമയം Issue date 18-05-2024 01.00PM: 2024 മെയ് 19, 20 തീയതികളിൽ അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പ്: റെഡ് അലേർട്ട്, 18, 21, 22 തീയതികളിൽ അതിശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട്:Very Heavy rainfall alert on 19th and 20th May 2024 :Red Alert, Very Heavy rainfall alert on 18th,21th and 22th May 2024:Orange Alert    * പുറപ്പെടുവിച്ച സമയം Issue date 17-05-2024 01.00PM: 2024 മെയ് 19 മുതൽ 21 തീയതി വരെ അതിശക്‌തമായ മഴക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട്, 17 മുതൽ 18 തീയതി വരെ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട്: Very Heavy rainfall alert on 19th to 21th May 2024:Orange Alert, Heavy rainfall alert on 17th to 18th May 2024: Yellow Alert    * പുറപ്പെടുവിച്ച സമയം Issue date 14-05-2024 01.00PM: 2024 മെയ് 14 ന് അതിശക്‌തമായ മഴക്കുള്ള മുന്നറിയിപ്പ്: ഓറഞ്ച് അലേർട്ട്, 15 മുതൽ 18 തീയതി വരെ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട്: Very Heavy rainfall alert on 14th May 2024:Orange Alert, Heavy rainfall alert on 15th to 18th May 2024: Yellow Alert    * പുറപ്പെടുവിച്ച സമയം Issue date 13-05-2024 01.00PM: 2024 മെയ് 13 മുതൽ 17 തീയതി വരെ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട്: Heavy rainfall alert on 13th to 17th May 2024: Yellow Alert    * പുറപ്പെടുവിച്ച സമയം Issue date 10-05-2024 01.00PM: 2024 മെയ് 11 മുതൽ 13 തീയതി വരെ ശക്‌തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: മഞ്ഞ അലേർട്ട്: Heavy rainfall alert on 11th to 13th May 2024: Yellow Alert

ജില്ലയെക്കുറിച്ച്

പത്തനംതിട്ട പട്ടണത്തിലാണ് ജില്ലാ ആസ്ഥാനം. ജില്ലാ ഭരണകൂടം ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ്. ജനറൽ കാര്യങ്ങൾ, റവന്യൂ വീണ്ടെടുക്കൽ, ഭൂമി ഏറ്റെടുക്കൽ, ഭൂപരിഷ്കരണം, തെരഞ്ഞെടുപ്പ്, ഡിസാസ്റ്റർ മാനേജ്മെൻറുകൾ എന്നിവയുടെ ചുമതലയുള്ള അഞ്ചു ഡെപ്യൂട്ടി കളക്ടർമാർ ജില്ലാ കളക്ടറെ സഹായിക്കുന്നു. ഗ്രാമീണ മേഖലയിൽ പഞ്ചായത്ത് സംവിധാനത്തിന്റെ കീഴിൽ പത്തനംതിട്ടയിൽ ഒരു ജില്ലാ  പഞ്ചായത്ത്, 8 ബ്ലോക്ക് പഞ്ചായത്ത്, 53 ഗ്രാമ പഞ്ചായത്തുകൾ ഉണ്ട്. നഗരപ്രദേശങ്ങളിൽ ഏക ശ്രേണി സംവിധാനത്തിൽ ജില്ലയിൽ 4 മുനിസിപ്പാലിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെ ഒരു സെൻസസ് ടൗണും (കോഴഞ്ചേരി) ഉണ്ട്.

2008 ലെ പാർലമെൻററി ആൻഡ് അസംബ്ലി മണ്ഡലങ്ങളുടെ വിഭജനം അനുസരിച്ച് പത്തനംതിട്ടയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട്.   പത്തനംതിട്ട  പാർലമെൻററി മണ്ഡലം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ടു  നിയമസഭ മണ്ഡലങ്ങളും ഉൾപ്പെടുത്തിയാണ്. കോൺഗ്രസ്, കേരള കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവയാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ.

Shri Prem Krishnan S IAS
ജില്ലാ കളക്ടർ ശ്രീ. പ്രേം കൃഷ്ണൻ എസ് ഐഎഎസ്