അടക്കുക

ജില്ലയെക്കുറിച്ച്

പത്തനംതിട്ട പട്ടണത്തിലാണ് ജില്ലാ ആസ്ഥാനം. ജില്ലാ ഭരണകൂടം ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ്. ജനറൽ കാര്യങ്ങൾ, റവന്യൂ വീണ്ടെടുക്കൽ, ഭൂമി ഏറ്റെടുക്കൽ, ഭൂപരിഷ്കരണം, തെരഞ്ഞെടുപ്പ്, ഡിസാസ്റ്റർ മാനേജ്മെൻറുകൾ എന്നിവയുടെ ചുമതലയുള്ള അഞ്ചു ഡെപ്യൂട്ടി കളക്ടർമാർ ജില്ലാ കളക്ടറെ സഹായിക്കുന്നു. ഗ്രാമീണ മേഖലയിൽ പഞ്ചായത്ത് സംവിധാനത്തിന്റെ കീഴിൽ പത്തനംതിട്ടയിൽ ഒരു ജില്ലാ  പഞ്ചായത്ത്, 8 ബ്ലോക്ക് പഞ്ചായത്ത്, 53 ഗ്രാമ പഞ്ചായത്തുകൾ ഉണ്ട്. നഗരപ്രദേശങ്ങളിൽ ഏക ശ്രേണി സംവിധാനത്തിൽ ജില്ലയിൽ 4 മുനിസിപ്പാലിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെ ഒരു സെൻസസ് ടൗണും (കോഴഞ്ചേരി) ഉണ്ട്.

2008 ലെ പാർലമെൻററി ആൻഡ് അസംബ്ലി മണ്ഡലങ്ങളുടെ വിഭജനം അനുസരിച്ച് പത്തനംതിട്ടയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട്.   പത്തനംതിട്ട  പാർലമെൻററി മണ്ഡലം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ടു  നിയമസഭ മണ്ഡലങ്ങളും ഉൾപ്പെടുത്തിയാണ്. കോൺഗ്രസ്, കേരള കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവയാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ.

Shri Prem Krishnan S IAS
ജില്ലാ കളക്ടർ ശ്രീ. പ്രേം കൃഷ്ണൻ എസ് ഐഎഎസ്