അടക്കുക

അടൂര്‍ നഗരസഭയിലെ പതിനേഴാം നമ്പര്‍ അങ്കണവാടി ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

പ്രസിദ്ധീകരണ തീയതി : 01/11/2025

Chittayam

അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡിലെ 17-ാം നമ്പര്‍ അങ്കണവാടി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ നഗരസഭ 25 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിര്‍മിച്ചത്. കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കിയ ഭാസ്‌കര വിലാസത്തില്‍ ഗിരിജാ ദേവിയെ ഡെപ്യൂട്ടി സ്പീക്കര്‍ അഭിനന്ദിച്ചു.
നഗരസഭ ചെയര്‍മാന്‍ കെ മഹേഷ് കുമാര്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം ശ്രീജ ആര്‍ നായര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജി പാണ്ടിക്കുടി, ബീന ബാബു, രമേശ് കുമാര്‍ വരിക്കോലില്‍, നഗരസഭ അംഗങ്ങളായ ടി ശശികുമാര്‍, സൂസി ജോസഫ്, സുധാ പത്മകുമാര്‍, റോണി പാണംതുണ്ടില്‍, വനിത ശിശു വികസന ഓഫീസര്‍ കെ വി ആശ മോള്‍, വനിതാ ശിശു വികസന പദ്ധതി ഓഫീസര്‍ പി എസ് ലതിക, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ബിന്ദു വി നായര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നന്‍, അങ്കണവാടി ടീച്ചര്‍ സരസ്വതി എന്നിവര്‍ പങ്കെടുത്തു