അടക്കുക

ശബരിമല

പത്തനംതിട്ടയിൽ നിന്ന് 72 കിലോമീറ്ററും, തിരുവനന്തപുരത്ത് നിന്ന് 191 കിലോമീറ്ററും കൊച്ചിയിൽ നിന്ന് 210 കിലോമീറ്ററും ആണ് ശബരിമല  ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അയ്യപ്പന്റെ ദൈവീകമായ വാസസ്ഥാനം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീർത്ഥാടന കേന്ദ്രവുമാണ് ഇത്. ശബരിമലയിലേക്കുള്ള പരമ്പരാഗത റൂട്ട് എരുമേലി വഴി (40 കി.മീ) ആണ്.മറ്റു റൂട്ടുകൾ വണ്ടിപ്പെരിയാർ, ഉപ്പുപാറ, ചാലക്കയം എന്നിവിടങ്ങളിൽ നിന്ന് പ്ളാപ്പള്ളി വഴിയാണുള്ളത്. ഈ വഴികളുടെ സുന്ദരമായ ഭംഗിയും പൗരാണിക മൂല്യവും വളരെ പ്രശസ്തമാണ്. ശബരിമല പശ്ചിമഘട്ട മലനിരകളിലെ കുന്നിൻമുകളിൽ നിബിഡ വനത്തിന് നടുവിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിവിധ വന്യജീവികളുടെ നിവാസ സ്ഥലം . ഏപ്രിലിൽ ‘വിഷു വിളക്കു’ എന്നറിയപ്പെടുന്ന ഉത്സവത്തോടനുബന്ധിച്ച് ദശലക്ഷക്കണക്കിന് തീർഥാടകർ, ‘മണ്ഡലപൂജ ‘, ‘വൃശ്ചികം- ധനു’ (നവംബർ-ഡിസംബർ ) മാസങ്ങളിലും ജനുവരി മദ്ധ്യത്തോടെ ‘മകരവിളക്കിനും ‘ ശബരിമലയിൽ എത്തിച്ചേരുന്നു.

ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റ്

ചിത്രസഞ്ചയം

  • ശബരിമല മണ്ഡലകാലം 2017
  • ശബരിമല അമ്പലം
  • ശബരിമല ക്ഷേത്രം

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

തിരുവനന്തപുരം, കൊച്ചി എന്നിവയാണ് അടുത്തുള്ള വിമാനത്താവളങ്ങൾ.

ട്രെയിന്‍ മാര്‍ഗ്ഗം

പമ്പയിൽ നിന്നും 93 കിലോമീറ്റർ അകലെ ആണ് ഏറ്റവും അടുത്തുള്ള ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ. അവിടെ നിന്നും ബസ് മാർഗം പമ്പയിൽ എത്താം.

റോഡ്‌ മാര്‍ഗ്ഗം

ശബരിമലയ്ക്ക് ഏറ്റവും അടുത്തുള്ള സ്ഥലമാണ് പമ്പ. റോഡ് മാർഗം വഴി പമ്പയിൽ എത്താം. പമ്പയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ശബരിമല.