അടക്കുക

വെബ്സൈറ്റ് നയങ്ങൾ

ഉപയോഗ നിബന്ധനകൾ

ഈ വെബ്സൈറ്റിന്റെ ഉള്ളടക്കം പത്തനംതിട്ട ജില്ലയുടെ നിയന്ത്രണത്തിലാണ്.
ഉള്ളടക്കത്തിന്റെ കൃത്യതയും, ആനുകാലികതയും ഉറപ്പുവരുത്തുന്നതിന് എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും, അത് ഒരു നിയമമായോ, അല്ലെങ്കിൽ നിയമപരമായ ഉദ്ദേശ്യങ്ങൾക്കായോ ഉപയോഗിക്കാൻ പാടുള്ളതല്ല.
ഈ പോർട്ടൽ ഉപയോഗവുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായോ, പരോക്ഷമായൊ ഉണ്ടാകാനിടയുള്ള ഏതെങ്കിലും തരത്തിലുള്ള സാമ്പത്തികമായോ, മറ്റേതെങ്കിലും തരത്തിലോ ഉള്ള ഏതെങ്കിലും നഷ്ടങ്ങൾക്ക് പത്തനംതിട്ട ജില്ല ഉത്തരവാദിയായിരിക്കുന്നതല്ല.
ഈ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ പൊതു സൌകര്യം മാത്രം മുൻ നിർത്തിയാണ് നൽകിയിരിക്കുന്നത്. അത്തരം ലിങ്കുചെയ്ത പേജുകളുടെ ലഭ്യത ഉറപ്പാക്കാൻ എല്ലായ്പ്പോഴും ഞങ്ങൾക്ക് സാധിക്കില്ല.
ഈ നിബന്ധനകളും വ്യവസ്ഥകളും ഇന്ത്യൻ നിയമങ്ങൾക്കനുസൃതമായി നിയന്ത്രിക്കപ്പെടുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ്. ഈ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് ഉണ്ടാകുന്ന ഏത് തർക്കവും ഇന്ത്യൻ കോടതികളുടെ പൂർണ്ണ അധികാര പരിധിക്ക് വിധേയമായിരിക്കും.

 

പകർപ്പവകാശ നയം

ഞങ്ങൾക്ക് ഒരു ഇമെയിൽ അയച്ച് അതിന് ഉചിതമായ അനുമതി ലഭിച്ചതിനു ശേഷം ഈ വെബ്സൈറ്റിൽ പ്രസിദ്ധം ചെയ്തിട്ടുള്ള വിവരങ്ങൾ സൗജന്യമായി പുനപ്രസിദ്ധീകരിക്കാവുന്നതാണ്. എന്നിരുന്നാലും മെറ്റീരിയൽ കൃത്യമായി പുനർനിർമ്മിക്കേണ്ടതാണ്, നിന്ദ്യമായ രീതിയിലോ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന സന്ദർഭത്തിലോ ഉപയോഗിക്കരുത്. ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ മറ്റുള്ളവർക്കു കൈമാറുകയോ ചെയ്യുന്ന അവസരങ്ങളിലെല്ലാം അതിന്‍റെ ഉറവിടം കൃത്യമായി വെളിപ്പെടുത്തിയിരിക്കണം. എന്നിരുന്നാലും, ഈ മെറ്റീരിയൽ പുനർനിർമ്മാണം നടത്തുന്നതിനുള്ള അനുമതി ഒരു മൂന്നാം കക്ഷിയുടെ പകർപ്പവകാശമായി കരുതാൻ പാടില്ല. അത്തരം മെറ്റീരിയലുകൾ പുനരുൽപ്പാദിപ്പിക്കാനുള്ള അധികാരപ്പെടുത്തൽ ബന്ധപ്പെട്ട വകുപ്പുകളിൽ / പകർപ്പവകാശ ഉടമകളിൽ നിന്നും നേടേണ്ടതാണ്.

 

സ്വകാര്യതാനയം

വ്യക്തിഗതമായി നിങ്ങളെ തിരിച്ചറിയാൻ ഞങ്ങളെ അനുവദിക്കുന്ന ഏതെങ്കിലും വിവരങ്ങൾ (പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം പോലുള്ളവ) ഈ വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി നിങ്ങളിൽനിന്നും കൈപ്പറ്റുന്നില്ല.വ്യക്തിപരമായ വിവരങ്ങൾ നൽകുന്നതിന് വെബ്സൈറ്റ് നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ, വിവരങ്ങൾ ശേഖരിക്കുന്നത് എന്ത് ഉദ്ദേശ്യത്തിനെന്ന് പ്രത്യേകം നിങ്ങളെ അറിയിക്കും, ഫീഡ്ബാക്ക് ഫോം പോലുള്ളവയിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പരിരക്ഷിക്കുന്നതിനായി ആവശ്യമായ സുരക്ഷാ നടപടികൾ കൈക്കൊള്ളുന്നതാണ്.വെബ്സൈറ്റിൽ സ്വമേധയാ കണ്ടെത്തിയ വ്യക്തിപരമായ തിരിച്ചറിയൽ വിവരങ്ങൾ ഏതെങ്കിലും മൂന്നാം കക്ഷിക്ക് (പൊതു / സ്വകാര്യ) ഞങ്ങൾ വിൽക്കുകയോ അവ പങ്കിടുകയോ ചെയ്യില്ല. ഈ വെബ്സൈറ്റിലേയ്ക്കു നൽകപ്പെടുന്ന വിവരങ്ങൾ നഷ്ടപ്പെടാതെയും ദുരുപയോഗം ചെയ്യാതെയും അനധികൃത ഉപയോഗത്തിൽ നിന്നും തിരുത്തലിൽ നിന്നും വെളിപ്പെടുത്തലിൽ നിന്നും നശിച്ചു പോകാതെയും സംരക്ഷിക്കപ്പെടും. ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) വിലാസങ്ങൾ, ഡൊമെയ്ൻ നാമം, ബ്രൌസർ തരം, ഓപ്പറേറ്റിങ് സിസ്റ്റം, സന്ദർശനത്തിൻറെ സമയവും, തീയതിയും സന്ദർശിച്ച പേജുകളും പോലുള്ള ഉപയോക്താവിനെ കുറിച്ചുള്ള ചില വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. സൈറ്റിനെ കേടുവരുത്താനുള്ള ശ്രമം കണ്ടുപിടിക്കാത്തിടത്തോളം ഞങ്ങളുടെ സൈറ്റുകൾ സന്ദർശിക്കുന്ന വ്യക്തികളുടെ ഐഡന്റിറ്റിയുമായി ഈ വിവരങ്ങൾ ബന്ധിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കില്ല.

 

ഹൈപ്പർ ലിങ്ക് പോളിസി

ബാഹ്യ വെബ്സൈറ്റുകളിലേക്കുള്ള / പോർട്ടലുകളിലേക്കുള്ള ലിങ്കുകൾ

ഈ വെബ്സൈറ്റിലെ പല സ്ഥലങ്ങളിലും, നിങ്ങൾക്ക് മറ്റ് വെബ്സൈറ്റുകളിലേക്കും പോർട്ടലുകളിലേക്കും ലിങ്കുകൾ കണ്ടെത്താവുന്നതാണ്. ഈ ലിങ്കുകൾ താങ്കളുടെ സൌകര്യത്തിനു വേണ്ടി വച്ചിരിക്കുന്നു.ഈ ലിങ്കുകൾ എല്ലായ്പ്പോഴും പ്രവർത്തിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകാൻ കഴിയില്ല, മാത്രമല്ല ലിങ്കുചെയ്ത പേജുകളുടെ ലഭ്യതയ്ക്ക് ഞങ്ങൾക്ക് നിയന്ത്രണമില്ല.