അടക്കുക

വിവരാവകാശ നിയമം

രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ വളർച്ചയിൽ ഒരു പ്രധാന നാഴികക്കല്ലാണ് R.T.I നിയമം. സാധാരണ ജനങ്ങൾക്ക് നേരെ നിർമ്മിച്ച അധികാരികളുടെ കൈവശമുള്ള രഹസ്യത്തിന്റെ മതിൽ  നീക്കം ചെയ്തിരിക്കുന്നു. ഈ നിയമം ഒരു സാധാരണ പൗരൻ ആവശ്യമുള്ളപ്പോൾ എപ്പോൾ എവിടെ എല്ലാ രേഖകളും വെളിപ്പെടുത്തുന്നതിന്  നിയമപരമായി അംഗീകരിക്കുന്നു. എന്നിരുന്നാലും, സ്വന്തമോ അല്ലെങ്കിൽ സാമൂഹികമായ അഭിവൃദ്ധിക്കു ഉതകുന്ന ഈ നിയമത്തെ കുറിച്ച് അധികാരികൾക്കും വിവരാവകാശം ഉന്നയിക്കുന്നവർക്കും വളരെ ജ്ഞാനം ആവശ്യമാണ്. അധികാര പരിധിയിലുള്ളവർ ഈ നിയമത്തിൻകീഴിൽ അവരുടെ ഉത്തരവാദിത്തങ്ങളെയും ചുമതലകളെയും നിരന്തരം ഓർമ്മിക്കേണ്ടതുണ്ട്. അതുകൊണ്ട് ആർ.ടി.ഐ നിയമാനുസരണമായി പ്രവർത്തിക്കാൻ എല്ലാ ഉന്നത ഉദ്യോഗസ്ഥരേയും  സംസ്ഥാന സർക്കാർ  ഓർമ്മിപ്പിക്കുന്നു,തന്മൂലം നിയമങ്ങൾക്കനുസരിച്ച് ജനാധിപത്യം ആഴത്തിൽ അർഥവത്താവുന്നു . മറുഭാഗത്തു സാധാരണ പൗരാവലിക്കു വിവരാവകാശ നടപടിക്രമങ്ങളിൽ നിപുണതയും ആവശ്യമാണ്  കൂടാതെ അവരുടെ അവകാശങ്ങളെ കുറിച്ചും അത് നിറവേറ്റുന്നതിനുള്ള വഴികളെ കുറിച്ചും ബോധവാന്മാരായിരിക്കണം.അങ്ങനെ R.T.I നിയമം വഴി ഭരണാധികാരികളും സാധാരണ ജനതയും തമ്മിലുള്ള അഭിപ്രായ ഭിന്നത ഒഴിവാകുകയും സർക്കാർ ഭരണകൂട ഇടപാടുകളിൽ സുതാര്യത കൈവരുകയും ചെയ്യുന്നു.

ആർടിഐ

 

 

ടൈറ്റിൽ തീയതി ഡൗൺലോഡ്
വിവരാവകാശ നിയമം 2005-സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപ്പീൽ അധികാരി എന്നിവരെ നിയമിക്കുന്നത് സംബന്ധിച്ച് 05-07-2021  
ഡൗൺലോഡ്(പിഡിഎഫ് 43KB)