അടക്കുക

സന്നദ്ധസേവകർ

2018 ൽ പത്തനംതിട്ട ജില്ല ഒരു പ്രളയത്തിന് സാക്ഷ്യം വഹിച്ചു.രക്ഷാപ്രവർത്തനം, കൺട്രോൾ റൂം മാനേജ്മെന്റ്, ഭക്ഷണ വിതരണം ,പാക്കിംഗ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഈ സമയത്ത് ധാരാളം ആളുകൾ ആവശ്യമായിരുന്നു.ജില്ലാ ഭരണകൂടത്തിന് ശക്തമായ പിന്തുണയായി ധാരാളം യുവാക്കൾ നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.2019 -ൽ കേരളം പ്രളയം മൂലം വീണ്ടും കടുത്ത പ്രതിസന്ധിയിലായി, പത്തനംതിട്ടയെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ജില്ലാ ഭരണകൂടം ഭക്ഷ്യ കിറ്റുകളും മറ്റ് അവശ്യവസ്തുക്കളും കേരളത്തിലെ വടക്കൻ ജില്ലകൾക്ക് അയച്ചു .ജില്ലാ ഭരണകൂടത്തിന്റെ പ്രവൃത്തികളുടെ സുഗമവും വേഗത്തിലുള്ളതുമായ പ്രവർത്തനത്തിന് സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തം വളരെ നിർണായകമായിരുന്നു.വർദ്ധിച്ചുവരുന്ന ഈ ആവശ്യം കണക്കിലെടുക്കുമ്പോൾ പൊതുജനങ്ങളിൽ നിന്നുള്ള സ്വമേധയാ സഹായം, ഒരു സംരംഭമായി 2020 ൽ ഒരു സന്നദ്ധ സംഘം ഔദ്യോഗികമായി ജില്ലാ കളക്ടർ പത്തനംതിട്ടയുടെ നേതൃത്വത്തിൽ രൂപികരിച്ചു.

ജില്ലാ കളക്ടർ പത്തനംതിട്ട ആണ് ഈ സന്നദ്ധസംഘത്തിന് നേതൃത്വം വഹിക്കുന്നത്.ജില്ലാ കളക്ടറുടെ വളണ്ടിയർ ടീം (ഡിസി വളണ്ടിയർമാർ) എന്ന പേരിലാണ് ഈ സന്നദ്ധസംഘടന അറിയപ്പെടുന്നതും.സന്നദ്ധ സംഘം മാർച്ച് 2020 മുതൽ കോവിഡ് 19 മാനേജ്മെന്റ് പ്രവർത്തനങ്ങളിൽ വളരെ സജീവമാണ്. സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ജില്ലാ ഭരണകൂടം നടത്തിയ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകൾ ദേശീയ, അന്തർദേശീയ തലങ്ങളിൽ നിന്ന് ശ്രദ്ധ നേടി. ഇവ പ്രധാനമായും ബോർഡർ, ട്രാൻസിറ്റ് പോയിന്റ് സ്ക്രീനിംഗ്, കോൺടാക്റ്റ് ട്രെയ്സിംഗ്, ക്വാറന്റൈൻ എന്നിവ ഉൾപ്പെടുന്നു. കോൾ സെന്റർ, ഭക്ഷ്യ വിതരണം, കോവിഡ് കെയർ സെന്റർ മാനേജ്മെന്റ്, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ കൂടാതെ പ്രളയത്തെ ലഘൂകരിക്കുന്നതിനുള്ള പ്രവർത്തന പദ്ധതിയും തയ്യാറാക്കി നൽകിയിട്ടുണ്ട് .ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സന്നദ്ധപ്രവർത്തകർ. എമർജൻസി റെസ്പോൺസ് ടീമുകൾ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഫീൽഡ് ഡാറ്റ എന്നിവ ലഭിക്കുന്നതിന് ഡിസി വളണ്ടിയർമാരുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നു.ദുരന്തത്തെ വളരെ വേഗത്തിൽ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ഇത് ഭരണകൂടത്തെ പ്രാപ്തമാക്കാൻ സഹായിക്കുന്നു . നിലവിൽ ജനങ്ങളുടെ ഉന്നമനത്തിനും ജില്ലയുടെ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു സന്നദ്ധപ്രവർത്തകർ വിവിധ വിവിധ പദ്ധതികളിൽ വ്യാപൃതരാണ്.